KERALA NEWS TODAY – കൊച്ചി: കൊച്ചിയിൽ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം. പനമ്പിള്ളി നഗറിലെ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചു.
തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെയും ആക്രമണ ശ്രമം ഉണ്ടായി. സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഇതരസംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി. ഒരാൾ കൂടി ഒപ്പമുണ്ടായിരുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്തുള്ള എടിഎം കൗണ്ടർ പൊളിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു.