Latest Malayalam News - മലയാളം വാർത്തകൾ

അരിക്കൊമ്പൻ തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ചു

Kerala News Today-ഇടുക്കി: അരിക്കൊമ്പൻ കാട്ടാന തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല. രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.

അതേസമയം അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം. ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്തു തുടരുന്നതിനാൽ മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം ഏർപ്പെടുത്തിയിരുന്നു.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.