Kerala News Today-കൊച്ചി: കൊച്ചിയിൽ പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇരു ബോട്ടിലെയും സ്രാങ്കുമാരെയും അറസ്റ്റ് ചെയ്തു. നിഖിൽ, ഗണേഷ് എന്നീ ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. സെൻട്രൽ പോലീസിന്റേതാണ് നടപടി. 20 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് ഇവർ കയറ്റിയത്. താനൂർ ബോട്ട് അപകടത്തിന് പുറകെ ബോട്ടുകളിൽ പോലീസ് പരിശോധന ശക്തമായിരുന്നു. തുടർന്നാണ് നിയമലംഘനത്തിന് സെൻമേരിസ്, സന്ധ്യ എന്നീ ബോട്ടുകൾ പിടികൂടിയത്.
Kerala News Today