KERALA NEWS TODAY- കൊച്ചി: യൂട്യൂബറായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം വളാഞ്ചേരിയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് കേസ്.
വീടിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തെന്ന് തൊപ്പി ആരോപിച്ചു. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങളും ഇയാള്‍ പുറത്തുവിട്ടു.
ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പോലീസ് പിടിച്ചെടുത്തു.
വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ ഇയാൾക്കെതിരെ പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാലിനെ പോലീസ് പിടികൂടിയത്.
ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടി നൽകി.
ഇതോടെയാണ് എറണാകുളത്തെത്തി പോലീസ് നിഹാലിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പോലീസ് നിഹാലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.