National News-വിശാഖപ്പട്ടണം: തിരുപ്പതിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി പിടിച്ചു.
ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി.
കുര്‍ണൂല്‍ സ്വദേശിയായ കൗശിക്കിനെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കുര്‍ണൂലില്‍ നിന്നുള്ള തീര്‍ഥാടകസംഘത്തിനു നേരെയാണ് പുലിയുടെ അക്രമമുണ്ടായത്. തിരുപ്പതിയിലേക്ക് കാല്‍നടയാത്രയായി ഭക്തര്‍ സഞ്ചരിക്കുന്ന പാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ വഴിയരികിൽ നിന്ന സംഘത്തിന് നേരെയെത്തിയ പുലി കുട്ടിയെ കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് ടോർച്ച് അടിച്ച് ബഹളം വച്ചതോടെ പുലി ഓടിപ്പോകുന്നതായി കണ്ടു. ഇതിനുശേഷം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
National News