Kerala News Today-കൊച്ചി: കൊച്ചി തേവരയില്‍ പ്രധാനമന്ത്രിയുടെ യുവം പരിപാടി നടക്കേണ്ട വേദിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഫോർട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലെ 12 കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്കർ ബാബു, ബഷീർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.
Kerala News Today