Kerala News Today-കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലില്‍ അഞ്ച് ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെ കിട്ടി. ഇന്നലെ രാത്രിയിലാണ് സംഭവം. എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിൽ സുഖമായിരിക്കുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. നിയമനടപടികൾ ആലോചിച്ച് ചെയ്യുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെഎസ് അരുൺകുമാർ വ്യക്തമാക്കി. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.
Kerala News Today