Latest Malayalam News - മലയാളം വാർത്തകൾ

‘ഞാന്‍ കേരളത്തിലെ നേതാവാണ്’; ബിജെപിയുടെ പരാജയത്തില്‍ പ്രതികരിക്കാതെ വി മുരളീധരന്‍

Kerala News Today-തിരുവനന്തപുരം: കർണാടകയിലെ ബിജെപിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണ്, താൻ ഉള്ളത് കേരളത്തിലും. ബിജെപി മുന്‍പും ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു.

ജനങ്ങളള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും വി മുരളീധരന്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പ് നടന്നത് കര്‍ണാടകത്തിലാണ്. ഞാന്‍ കേരളത്തിലെ നേതാവാണ്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കര്‍ണാടകത്തിലെ നേതാക്കള്‍ ആവശ്യമായ വിലയിരുത്തല്‍ നടത്തി കാര്യങ്ങള്‍ പറയും. കേന്ദ്രമന്ത്രി ആയതുകൊണ്ട് കാര്യമില്ല. വിദേശകാര്യ വകുപ്പാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. അതിനെ കുറിച്ചാണെങ്കില്‍ സംസാരിക്കാം’ മുരളീധരന്‍ പറഞ്ഞു.

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതോട് കൂടി ബിജെപി ഇല്ലാതാകില്ലെന്നും ബിജെപി ഇനിയും ജനങ്ങളോടൊപ്പം തന്നെയുണ്ടാകും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ ബിജെപി തോറ്റിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും തോറ്റ ബിജെപിയ്ക്ക് പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ലഭിച്ചു.

അതില്‍ നിന്ന് സാമാന്യ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്താമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണം സംബന്ധിച്ച് ചോദ്യത്തിന് എല്ലാ തിരഞ്ഞെടുപ്പിലും എല്ലാ നേതാക്കളും അതത് സംസ്ഥാനങ്ങളില്‍ പോയി പ്രചാരണത്തില്‍ പങ്കെടുക്കാറുണ്ടെന്ന് മുരളീധരന്‍ മറുപടി നല്‍കി.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.