Kerala News Today-കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ കെടുക്കാര്യസ്ഥതക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങി കേരളാകോൺഗ്രസ്(ബി) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി. ഇന്നലെ ചേർന്ന് യോഗത്തിലാണ് തീരുമാനം. ഡോ. വന്ദനദാസ്സിൻ്റെ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുക ആണ്. ഡ്യൂട്ടി ഡോക്ടറെ വരെ കൊലചെയ്യപ്പെടുന്ന നിലയുണ്ടായി. ആശുപത്രിയിൽ രോഗികൾക്കും പോലും സുരക്ഷ ഇല്ലാതെ ആയിരിക്കുക ആണ്.
ഡോക്ടറുടെ മരണത്തിന് പോലീസും ആശുപത്രിജീവനക്കാരും ഒരുപോലെ ഉത്തരവാദികൾ ആണ്. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തത് ആണ് മരണത്തിന് കാരണം ആയത്. താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ കോളേജ് തലത്തിൽ ഉയർന്ന ചികിത്സ എന്നത് വെറുതെ കൊട്ടിഘോഷിക്കുക ആണ്. വേണ്ടത്ര ജീവനക്കാരോ ഡോക്ടർമാരോ ആശുപത്രിയിൽ ഇല്ല. വെന്റിലേറ്റർപോലുള്ള ആധുനിക ചികിത്സാ രീതികൾ ഉണ്ടായിരുന്നു എങ്കിൽ ഡോക്ടർ വന്ദന ദാസ് മരണപ്പെടുക ഇല്ലായിരുന്നു.
തിരുവനന്തപുരം വരെ ചികിത്സയ്ക്ക് പോകേണ്ട ഗതികേട് ഉണ്ടായി. സംസ്ഥാന ഭരണത്തിൻ്റെ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും ചികിത്സ സൗകര്യം മെച്ചമാക്കാൻ യാതൊരു നടപടിയും ഇല്ല. വെറുതെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുക ആണ്. പോലീസ് കൊണ്ട് വന്ന ആൾ ഡോക്ടറെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിട്ടും പോലീസ് വെറും നോക്കുകുത്തികൾ ആയി മാറി. ആശുപത്രിജീവനക്കാരും സുരക്ഷ ജീവനക്കാരും ആക്രമിയെ കണ്ടു ഓടി ഒളിക്കുക ആയിരുന്ന് എന്ന് യോഗം ആരോപിച്ചു.
ജീവൻ രക്ഷിക്കേണ്ടവർ കയ്യുംകെട്ടി നിൽക്കുക ആയിരുന്നു. ഡോക്ടറുടെ കൊലപാതകത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും, ഡോക്ടർ വന്ദനയ്ക്ക് ചികിത്സ ലഭിക്കാൻ കാലതാമസം വന്നതിനെ കുറിച്ചും, പോലീസിൻ്റെയും ആശുപത്രി ജീവനക്കാരുടെയും അലംഭാവത്തെ കുറിച്ചും അന്വേഷണം വേണമെന്നും ആശുപത്രിയിൽ സുരക്ഷ ഓഡിറ്റ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജേക്കബ് വർഗീസ് വടക്കടത് അധ്യക്ഷത വഹിച്ച യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു ഉദ്ഘടനം ചെയ്തു. കെ. പ്രഭാകരൻ നായർ, കൃഷ്ണൻകുട്ടി നായർ, തൃക്കണ്ണമംഗൽ ജോയികുട്ടി, കെ.എസ് രാധാകൃഷ്ണൻ, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ്, സബാഷ് ഖാൻ, അഡ്വ. ഷുഗു.സി.തോമസ്, മിനി റെജി, ആർ.രാജീവ്, നെല്ലിക്കുന്നം സാബു, ശശിധരൻപിള്ള, അജിത് തുടങ്ങിയവർ സംസാരിച്ചു.
Kerala News Today