Kerala News Today-കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ പെട്ട കമ്പനി എസ്ആർഐടിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. സമൂഹമാധമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും തങ്ങളുടെ ഡയറക്ടർമാർ അല്ലെന്ന് സൊസൈറ്റി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്കമാക്കി.
മുൻപ് രൂപീകരിച്ച യുഎൽസിഎസ് എസ്ആർഐടി സംരംഭം 2018 ൽ പിരിച്ചുവിട്ടതാണെന്ന് ഊരാളഉങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ആശുപത്രിവികസന സോഫ്റ്റ്‌വെയർ പദ്ധതിക്കായി മുമ്പ് എസ്ആർഐടി ഊരാളുങ്കലുമായി സഹകരിച്ചിട്ടുണ്ടെന്ന് രമേശൻ പാലേരി പറഞ്ഞു. ഈ സംയുക്ത സംരംഭമാണ് യുഎൽസിസിഎസ് എസ്ആർഐടി.
ദൗത്യം അവസാനിച്ചതോടെ 2018ൽ ഈ സംരഭം പിരിച്ചു വിട്ടു. വെബ്സൈറ്റുകൾ അപ്ഡേറ്റാകാത്തത് കൊണ്ടാണ് പഴയ വിവരങ്ങൾ ഇപ്പോഴും കിടക്കുന്നത്. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പല താത്പര്യങ്ങളും കാണും. പ്രസാദിയോ കമ്പനിയെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഒരു അന്വേഷണം നടത്തിയാൽ ഈ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Kerala News Today