Kerala News Today-മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെ രക്ഷിച്ചു. കരുവാരക്കുണ്ട് മാമ്പുഴ പോടുവണ്ണിക്കൽ സ്വദേശികളായ യാസീൻ, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷിച്ചത്. കടുവയും ആനയുമുള്ള സൈലന്റ്‌വാലി ബഫർ സോണിൻ്റെ ഭാഗമായ മലയിലാണ് യുവാക്കൾ കുടുങ്ങിയത്. നാട്ടുകാരും എമർജൻസി റസ്ക്യൂ വളണ്ടിയർമാർ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും വനം, അഗ്നിരക്ഷാസേന, പോലീസ് സേനാഗങ്ങളും സംയുക്തമായായിരുന്നു രക്ഷാപ്രവർത്തനം.
ബുധനാഴ്ച ഉച്ചയോടെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മീതെയുള്ള മല കയറിയ 3 യുവാക്കളിൽ 2 പേരാണ് അർധരാത്രി വരേയും വനത്തിനുള്ളിൽ കുടുങ്ങിയത്. മൂന്നംഗ സംഘത്തിലെ ഷംനാസാണ് സുഹൃത്തുക്കളിൽ 2 പേർ മലയിൽ നിന്ന് ഇറങ്ങാനാവാതെയും വഴി അറിയാതെയും കുടുങ്ങിയതായ നാട്ടുകാരെ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം മലയിൽ പെയ്ത ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.
കടുവയും ആനയുമുള്ള സൈലന്റ്‌വാലി ബഫർ സോണിൻ്റെ ഭാഗമായ മലയിലാണ് യുവാക്കൾ കുടുങ്ങിയത്. നാട്ടുകാരും എമർജൻസി റസ്ക്യൂ വളണ്ടിയർമാർ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും വനം, അഗ്നിരക്ഷാസേന, പോലീസ് സേനാഗങ്ങളും സംയുക്തമായായിരുന്നു രക്ഷാപ്രവർത്തനം. മണിക്കുറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ 4 കിലോമീറ്ററോളം എടുത്താണ് വാഹനമെത്തുന്ന ഭാഗത്ത് എത്തിക്കാനായത്. പാറയിൽ നിന്ന് വീണ് കാലിന് പരുക്കേറ്റ യാസീനേയും ആഞ്ജലിനേയും ആശുപത്രിയിലേക്ക് മാറ്റി.
Kerala News Today