KERALA NEWS TODAY – തൃശ്ശൂര്‍: ബസ് സര്‍വീസ് നിര്‍ത്തിയുള്ള സമരത്തിനില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍.
പകരം അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ഫെഡറേഷന്റെ തീരുമാനം.
ജൂണ്‍ അഞ്ചുമുതല്‍ ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം ആരംഭിക്കും. ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ച ബസ്സുടമകളുടെ സംഘടനയ്ക്കല്ല ശക്തി, യഥാര്‍ഥ സംഘടന ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷനാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നേരത്തേ ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സ്വകാര്യ ബസുകൾ ജൂൺ അഞ്ചുമുതൽ സമരം നടത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍, സമരത്തിനില്ലെന്നാണ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട്. തൃശ്ശൂരില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇതിനകം തന്നെ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
അതിനാല്‍ത്തന്നെ സര്‍വീസ് നിര്‍ത്തിവച്ചൊരു സമരത്തിന് ഫെഡറേഷന്‍ തയ്യാറല്ലെന്നും അവർ പറഞ്ഞു.