Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട കാലവർഷം ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂണിൽ കേരളത്തിൽ ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കുറയുമെന്നും പറയുന്നു.
തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 87 സെന്റീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. താപസൂചിക 58 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
Kerala News Today