Latest Malayalam News - മലയാളം വാർത്തകൾ

ആക്രമണമുണ്ടാകുമെന്ന ഭയവും സമ്മർ​ദവും; ‘ദി കേരള സ്റ്റോറി’ പ്ര​ദർശിപ്പിക്കാൻ മടിച്ച് തിയേറ്ററുകൾ

ENTERTAINMENT NEWS – പ്രതിഷേധത്തെ തുടർന്ന് വിവാദത്തിലായ ‘ദി കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കുന്നതിൽനിന്ന് തിയേറ്ററുകൾ പിന്മാറുന്നു. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കേരളത്തിൽ 50 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. 17 സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ഇതിൽത്തന്നെ എത്ര തിയേറ്ററുകളിൽ പ്രദർശനമുണ്ടാകുമെന്നതിൽ ഉറപ്പില്ല.

തിയേറ്ററുകൾക്കു നേരേ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയപാർട്ടികളിൽനിന്നുള്ള സമ്മർദവുമാണ് കാരണമായി തിയേറ്ററുടമകൾ പറയുന്നത്. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദി കേരള സ്റ്റോറി’യിൽ ആദാ ശർമയാണ് നായികാവേഷത്തിലെത്തുന്നത്.

Leave A Reply

Your email address will not be published.