Latest Malayalam News - മലയാളം വാർത്തകൾ

‘കൊട്ടാരക്കര സംഭവം ഇനി ആവർത്തിക്കില്ല’: മുഖ്യമന്ത്രി

Kerala News Today-കൊച്ചി: കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എടുത്ത നടപടികളിൽ നിർത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരും. അതിൽ നടപടികളും തുടരും. ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഡിവൈഎഫ്ഐയുടെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിജി ഡോക്ടർമാർ ആരംഭിച്ച സമരം പൂർണ്ണമായി പിൻവലിച്ചു. ഇന്ന് മുതൽ എല്ലാ ഡ്യൂട്ടിയും എടുക്കാൻ ആണ് തീരുമാനം. ആശുപത്രികളുടെ സുരക്ഷയിൽ സർക്കാർ നടപടി നോക്കി ബാക്കി തീരുമാനമെടുക്കുമെന്നും പിജി ഡോക്ടർമാർ അറിയിച്ചു. കൂടാതെ ഹൗസ് സർജന്മാർ നടത്തി വന്ന സമരവും പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്‌കരണമാണ് ഹൗസ് സർജന്മാർ പിൻവലിച്ചത്. വെളളിയാഴ്ച രാത്രിയോടെ തന്നെ ഡോക്ടർമാർ ഡ്യൂട്ടിയിൽ പ്രവേശിച്ചു.

മെയ് 10നാണ് കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെടുന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി വൈദ്യ പരിശോധനയ്ക്കിടെ ഡോ. വന്ദനയെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. നെടുമ്പന ഗവ. യു.പി സ്‌കൂൾ അധ്യാപകനായ വെളിയം ചെറുകരണക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് ആക്രമണം നടത്തിയത്. ഡോ. വന്ദനയുടെ കൊലപാതകം അന്വേഷിക്കുക റൂറൽ ക്രൈംബ്രാഞ്ച് ആണ്. റൂറൽ എസ്പി സുനിലിനാണ് മേൽനോട്ട ചുമതല. ആരോഗ്യ മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.