Kerala News Today-മലപ്പുറം: വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുളള തിരിച്ചടിയാണ് കർണാടകയിലെ ഫലസൂചനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തനത്തിൽ പ്രതിഫലിക്കും. കേരളത്തിലും അതിൻ്റെ പ്രതിഫലനം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2024 വിജയത്തിലേക്കുള്ള യാത്ര ആണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് വിജയം രാജ്യത്തിനു നൽകുന്നത് നല്ല സന്ദേശമെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചു. ദക്ഷിണ ഇന്ത്യയിൽ ബിജെപിക്ക് സ്വാധീനം ഇല്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കർണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഒന്നാം കക്ഷി കോൺഗ്രസ് തന്നെയെന്ന് തെളിഞ്ഞുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. ബിജെപി തകർന്നടിഞ്ഞു. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ല എന്ന് വ്യക്തമായി. ബിജെപി യെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്ന് ഇതോടെ തെളിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.
Kerala News Today