NATIONAL NEWS – ദില്ലി: ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം നിയമം ചോദ്യം ചെയ്തുകൊണ്ടുളള ഹര്‍ജികള്‍ തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് അംഗീകാരവും സുപ്രീം കോടതി നല്‍കി.
ഈ നിയമത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു.
ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷന്‍ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജല്ലിക്കട്ടിനും കാളയോട്ട മത്സരങ്ങള്‍ക്കും കൂടിയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്.
പൊങ്കല്‍ ഉത്സവങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ആഘോഷിക്കപ്പെടുന്ന മത്സരമാണ് ജല്ലിക്കട്ട്.