Kerala News Today-തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൻ്റെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി. രണ്ട് ഡിവൈഎസ്പിമാർ, വിളപ്പിൽ ശാല, പൂജപ്പുര പോലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണം. തെളിവുകൾ കൃത്യമായി ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കാണാതായെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോൺ രേഖകൾ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. അന്വേഷണത്തിൽ കാലതാമസമുണ്ടാക്കി. ഒന്നാം പ്രതി പ്രകാശിൻ്റെ മരണത്തിലെ ദുരൂഹത ഗൗരവമായി അന്വേഷിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിമാർ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് നടപടിക്ക് ശുപാർശ ചെയ്തത്. ക്രൈം ബ്രാഞ്ച് എസ്.പി ക്രൈം ബ്രാഞ്ച് മേധാവിക്കും, ഡിജിപിക്കും റിപ്പോർട്ട് കൈമാറി.
Kerala News Today