Latest Malayalam News - മലയാളം വാർത്തകൾ

‘പ്രത്യാശയുടെ പ്രതീകമാണ്’; ഈസ്റ്റർ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് ആശംസ പങ്കുവെച്ചത്. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചു നീക്കിയ മുന്നേറ്റത്തിൻ്റേയും പ്രതീകമാണ് ഈസ്റ്ററെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപരനെ സനേഹിക്കുകയും അവരുടെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിൻ്റെ യഥാർത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി കുറിച്ചു.

സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാന്‍ ക്രിസ്തുവിൻ്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈസ്റ്റര്‍ ദിനം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസസന്ദേശത്തില്‍ പറഞ്ഞു. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിൻ്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. അന്‍പത് നോമ്പാചരണത്തിൻ്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍.

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.