Latest Malayalam News - മലയാളം വാർത്തകൾ

‘പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്ക് തോക്ക് അനുവദിക്കണം’; രോഷം പറഞ്ഞ് പേരടിയും അഖില്‍ മാരാരും

KERALA NEWS TODAY – കൊച്ചി : ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ രോഷം പറഞ്ഞ് ഹരീഷ് പേരടിയും അഖില്‍ മാരാരും.

കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ലെന്ന് ഹരീഷ് പേരടി…
നമുക്ക് മണിപ്പുർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാൽസംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം…പ്രതിഷേധിക്കാം…കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ..മൂക്കിന് താഴെയുള്ള കാഴ്ചകളെ “ഒറ്റപ്പെട്ട” എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ…ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം…മകളെ ജീവിക്കാൻ കേരളം തിരഞ്ഞെടുത്തതിന് മാപ്പ് …രക്ഷിതാക്കളെ ജാഗ്രതൈ..എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

അതേസമയം ഈ നാടിനെ നന്നാക്കാന്‍ ഒരാള്‍ വിചാരിച്ചാല്‍ നടക്കില്ലെന്നും ഇനി മുതല്‍ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഒരു തോക്ക് കൂടി സര്‍ക്കാര്‍ അനുവദിക്കണമെന്നും രോഷത്തോടെ പ്രതികരിക്കുകയാണ് അഖില്‍ മാരാര്‍.

Leave A Reply

Your email address will not be published.