Latest Malayalam News - മലയാളം വാർത്തകൾ

പറഞ്ഞത് ബോധ്യമായ കാര്യം, സർട്ടിഫിക്കറ്റ് മാഫിയയെക്കുറിച്ച് അന്വേഷിക്കണം: പി എം ആർഷോ

Kerala News Today-തിരുവനന്തപുരം: നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് പരിശോധിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിരുന്നുവെന്ന് പി എം ആർഷോ.
പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളാണ് രാവിലെ പറഞ്ഞത്. കലിം​ഗയിൽ പോയി പരിശോധന നടത്താൻ എസ്എഫ്ഐക്കാവില്ല.
നിഖിൽ തോമസിൻ്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്നാണ് എസ്എഫ്ഐക്ക് ബോധ്യപ്പെട്ടതെന്നും പി എം ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.

സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടത് സർവകലാശാലയാണ്. കുറ്റം കലിംഗയ്‌ക്കെന്ന് എസ്എഫ്ഐ അറിയിച്ചു. മതിയായ ഹാജരുണ്ടോ എന്ന സംശയം ഉന്നയിച്ചത് എസ്എഫ്ഐയാണ്. സംഭവത്തില്‍ അന്വേഷണം നടത്തും. നിഖിലിനെ മാറ്റി നിർത്തിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.
അന്വേഷിക്കേണ്ടത് കേരളത്തിന് പുറത്തെ സർവകലാശാലകൾക്കിടയിലും വിദ്യാർത്ഥികൾക്കും ഇടയിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെയാണ്.
എസ്എഫ്‌ഐ പ്രവർത്തകർ കലിംഗ സർവകലാശാലയിൽ പഠിക്കാൻ പോവുന്നതിനോട് എസ്എഫ്ഐക്ക് യോജിപ്പില്ല. എസ്എഫ്‌ഐ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോൾ എംഎസ്എം കോളേജിൽ പഠിക്കകയായിരുന്നു നിഖിലെന്നും ആർഷോ പറഞ്ഞു.

 

 

 

Kerala News Today

Leave A Reply

Your email address will not be published.