Latest Malayalam News - മലയാളം വാർത്തകൾ

നിഖിൽ തോമസ് ബി കോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല

Kerala News Today-ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിം​ഗ സർവ്വകലാശാല.
നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു.
നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.

നിഖിൽ തോമസിൻ്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ആണെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം.
എസ്എഫ്ഐ നേതാക്കൾക്കെതിരെ മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ആർഷോ ആരോപിച്ചിരുന്നു. 2019 മുതൽ കലിംഗയിൽ പഠിച്ചുവെന്നാണ് നിഖിലിൻ്റെ   വാദം. എന്നാൽ 2018-20 കാലഘട്ടത്തിൽ കായംകുളം എംഎസ്എം കോളേജിലെ ബി കോം വിദ്യാർഥിയായിരുന്നു നിഖിൽ.

2021ൽ ഇതേ കോളേജിൽ നിഖിൽ എം കോമിന് ചേർന്നതോടെയാണ് വിഷയം വിവാദമായത്. പ്രവേശനം ലഭിക്കാനായി 2019-21 കാലയളവിലെ കലിംഗ സർവകലാശാലയുടെ ബി കോം സർട്ടിഫിക്കറ്റ് നിഖിൽ ഹാജരാക്കിയിരുന്നു. ഒരേ സമയത്ത് കായംകുളത്തും കലിംഗ യൂനിവേഴ്സിറ്റിയിലും എങ്ങനെ പഠിക്കാൻ സാധിക്കും എന്നതാണ് വിവാദമായിരിക്കുന്നത്. അതോടെ കലിംഗ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപണമുയർന്നു. പരാതിയുയർന്നതോടെ നിഖിൽ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്ന് എസ്എഫ്ഐ നീക്കം ചെയ്തിരുന്നു.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.