KERALA NEWS TODAY -തൊടുപുഴ: ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ് ആണ് മരിച്ചത്. ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയിൽ ടയർ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം.
കൊക്കയിലേക്കു പതിച്ച ലോറിയിൽ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
അഗ്നിരക്ഷാസേന അംഗങ്ങൾ ഒരു മണിക്കൂറെടുത്താണ് മൃതദേഹം റോഡിലേക്കെത്തിച്ചത്.