Latest Malayalam News - മലയാളം വാർത്തകൾ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മിത്തായിരുന്നതെല്ലാം സിപിഎമ്മിന് ദൈവങ്ങളായി- ലിജിൻ ലാൽ

KERALA NEWS TODAY-കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാക്കുമെന്ന് എൻ.ഡി.എ. സ്ഥാനാർഥി ലിജിൻ ലാൽ.
തിരഞ്ഞെടുപ്പിന് മുമ്പ് മിത്തായിരുന്നതെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎമ്മിന് ദൈവങ്ങളായെന്നും ലിജിൻ ലാൽ പറഞ്ഞു.
എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ലിജിൻ ലാൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു, സുകുമാരൻ നായരിൽ നിന്നും അനുഗ്രഹം വാങ്ങിയെന്നും അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് വിശ്വാസമെന്നും ലിജിൻ ലാൽ പറഞ്ഞു.
എൻ.എസ്.എസിൻ്റെ സമദൂരമെന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നതായും ലിജിൻ ലാൽ വ്യക്തമാക്കി.

എം.എല്‍.എയോ എം.പിയോ ഒന്നുമില്ലാത്ത സംസ്ഥാനത്ത് ഈ നിയോജകമണ്ഡലത്തില്‍ മോദിസര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഇത്രയും കാലം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇരുമുന്നണികളും ജനങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തത്.
സ്പീക്കറുടെ പരമാര്‍ശം തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കും.
വിശ്വാസിസമൂഹം ജീവിക്കുന്ന ഒരു നാട്ടിലാണ് നാം.
അവരുടെ വിശ്വാസങ്ങള്‍ക്കെതിരായ വാക്കുകളുണ്ടായാല്‍ അത് അവരെ മുറിപ്പെടുത്തും എന്നുള്ളതില്‍ സംശയമില്ല.
പല തവണ കേരളത്തിലെ വിശ്വാസിസമൂഹത്തിനെതിരെ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരം പ്രവര്‍ത്തികളുണ്ടായിട്ടുണ്ട്.
അതെല്ലാം വിശ്വാസിസമൂഹത്തിന്റെ മനസ്സിലുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പറയുന്നു എല്ലാം മിത്താണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എല്ലാം ദൈവങ്ങളായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലപാട് മാറ്റിപ്പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന സമീപനത്തിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും. -ലിജിൻ ലാൽ വ്യക്തമാക്കി.

Leave A Reply

Your email address will not be published.