ഡാമുകളില്‍ വെള്ളമില്ല; മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും- മന്ത്രി കൃഷ്ണന്‍കുട്ടി

KERALA NEWS TODAY-പാലക്കാട്: മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്.
അതേസമയം നിലവില്‍ വൈദ്യുതിനിരക്ക് കൂട്ടാന്‍ തീരുമാനമില്ലെന്നും നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മഴ പെയ്താല്‍ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. എത്ര രൂപകൊടുത്ത് വാങ്ങണമെന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വില കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Leave A Reply

Your email address will not be published.