Kerala News Today-കാസർഗോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസർഗോഡ് കജംപാടിയിലാണ് സംഭവം.
മധൂർ അറംതോട് സ്വദേശി സന്ദീപ്(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംപാടി പവൻ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. പവന്‍ രാജ് പതിവായി യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു.
ഇത് യുവതിയുടെ മാതൃസഹോദരി പുത്രനായ സന്ദീപ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി സന്ദീപ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പവന്‍ രാജ് വാഹനം തടഞ്ഞു നിര്‍ത്തി. കെയില്‍ കരുതിയ കത്തിയെടുത്ത് പവന്‍ രാജ് സന്ദീപയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.
Kerala News Today