Latest Malayalam News - മലയാളം വാർത്തകൾ

മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു

KERALA NEWS TODAY- ബെംഗളൂരു: വിചാരണത്തടവുകാരനായി ദീര്‍ഘനാളുകള്‍ കഴിയേണ്ടിവരുന്നുവെന്ന് ബെംഗളുരു സ്ഫോടനക്കേസ് പ്രതിയായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി.
ഇത് നീതിന്യായ സംവിധാനത്തിന് അപമാനമാണ്, ഉത്തരവാദിത്തപ്പെട്ടവര്‍ ഇക്കാര്യം ആലോചിക്കണം, ആരോഗ്യം വളരെ മോശമായ നിലയിലാണെന്നും മഅദനി പറഞ്ഞു.

തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാൽ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആർക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മഅദനി പറഞ്ഞു.
പിതാവിനെ കാണാനായി മഅദനി കേരളത്തിലേക്ക് തിരിച്ചു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്.

ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുൾ നാസർ കേരളത്തിലേക്ക് എത്തുന്നത്.
12 ദിവസത്തേക്കാണ് സുപ്രീംകോടതി മഅദനിക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും.
തുടർന്ന് ആംമ്പുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസ് അറസ്റ്റ് ചെയ്ത മഅദനി ജാമ്യ വ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.

 

Leave A Reply

Your email address will not be published.