Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനിമുതൽ പെണ്‍കുട്ടികളും പഠിക്കും.
എസ്എംവി സ്‌കൂളില്‍ ഇന്ന് നാല് വിദ്യാര്‍ത്ഥിനികളാണ് എത്തിയത്. സ്‌കൂളിലെത്തിയ പെണ്‍കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഐഡി കാര്‍ഡ് നല്‍കി സ്വീകരിച്ചു.
1834ല്‍ സ്‌കൂള്‍ സ്ഥാപിതമായതിന് ശേഷം 190 വര്‍ഷം പിന്നിട്ടപ്പോഴാണ് ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്.
ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകളാണ് എസ്.എം.വി സ്കൂളിനെ പോലെ ഇന്നു മുതൽ മിക്സഡ് സ്കൂൾ ആയി മാറിയത്.
നേരത്തെ ബോയ്സ് ഒൺളിയായിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. ചിലയിടത്ത് ചെറിയ എതിർപ്പുകളുണ്ടായെങ്കിലും ഇത് പുതിയ ചുവടുവെയ്പ്പായാണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തെ കാണുന്നത്.
Kerala News Today