Kerala News Today-കൽപ്പറ്റ: വയനാട് തിരുനെല്ലിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയത് ലക്ഷങ്ങളുടെ കടബാധ്യതയെ തുടര്‍ന്നെന്ന് ഭാര്യ ശ്രീജ. വന്യമൃഗശല്യം കാരണം കൃഷി നശിച്ചുവെന്നും പത്ത് ലക്ഷത്തോളം രൂപ വരുന്ന കടം വീട്ടണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടിസ് വന്നിരുന്നുവെന്നും അവര്‍ പറഞ്ഞു. സ്കൂളില്‍ പഠിക്കുന്ന മൂന്ന് മക്കളാണ് തനിക്കുള്ളതെന്നും കടം എഴുതി തള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തനിക്ക് സ്കൂളിൽ പഠിക്കുന്ന മൂന്ന് കുട്ടികളാണുള്ളത്. കടബാധ്യത എഴുതി തള്ളാൻ സർക്കാർ തയ്യാറാവണം. കൃഷിയ്ക്ക് വന്യമൃഗ ശല്യം നേരിട്ടിരുന്നുവെന്നും ശ്രീജ പറഞ്ഞു. ഇന്നലെയാണ് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് അരണപ്പാറ അരമംഗലം സ്വദേശിയായ പി.കെ തിമ്മപ്പൻ ആത്മഹത്യ ചെയ്തത്. കൃഷിയിടത്തിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ടെന്നും ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പുറത്തുവന്നിരുന്നു.
Kerala News Today