KERALA NEWS TODAY THIRUVANANTHAPURAM:സ്വർണ വില ഇന്ന് വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിൽ എത്തിയതിൻ്റെ ഞെട്ടലിലാണ് വിപണി. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 1 ഗ്രാം സ്വർണ്ണത്തിന്റെ വില ₹ 6,360 രൂപയാണ്.പെട്ടെന്നുള്ള വിലക്കയറ്റത്തെ പ്രതിരോധിക്കാൻ ജ്വല്ലറികൾ റേറ്റ് പ്രൊട്ടക്ഷൻ ഒരുക്കിയിട്ടുണ്ട്. സ്വർണ വില റെക്കോർഡ് നിരക്കായ 49,44 0 എത്തിയത് മാർച്ച് 20 നായിരുന്നു. പിന്നീട് വില കുറഞ്ഞെങ്കിലും കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഉയർന്നു. രണ്ട് ദിവസം കൊണ്ട് 440 രൂപയുടെ വർധനയാണ് ഉണ്ടായത്. വ്യാഴാഴ്ച വില 280 രൂപ ഉയർന്ന് 49,360 ൽ എത്തി. വെള്ളിയാഴ്ച അരലക്ഷവും പിന്നിട്ടു. ഇന്ന് വീണ്ടും 680 രൂപ കൂടി.