Latest Malayalam News - മലയാളം വാർത്തകൾ

തുടര്‍ച്ചയായി 100 ദശലക്ഷം യൂണിറ്റ് കടന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

KERALA NEWS TODAY – തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായി 100 ദശലക്ഷം യൂണിറ്റ് മറികടന്നു.
തിങ്കളാഴ്ച കേരളം ഉപയോഗിച്ചത് 100.35 ദശലക്ഷം യൂണിറ്റാണ്. ഏപ്രില്‍ 13-ന് വൈദ്യുതി ഉപഭോഗം 100 യൂണിറ്റ് കടന്നിരുന്നു. അന്ന് 100.30 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. ഏപ്രില്‍ 11-ന് 95.57 ദശലക്ഷം യൂണിറ്റായിരുന്നതാണ് രണ്ടു ദിവസത്തിനുള്ളില്‍ നൂറ് ദശലക്ഷം കടന്നത്.

സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളില്‍ മൂന്ന് ദിവസം മുമ്പ് വരെ 42 ശതമാനമുണ്ടായിരുന്ന സംഭരിച്ചുവച്ചിരുന്ന ജലത്തിന്റെ അളവ് നിലവില്‍ 40 ശതമാനമായി കുറഞ്ഞു. ഇടുക്കി അണക്കെട്ടില്‍ 38 ശതമാനമായിരുന്നത് 36 ശതമാനമായി.

4,800 മെഗാവാട്ടില്‍ അധികമായി വൈദ്യുതി ആവശ്യകതയും ഉയര്‍ന്നിട്ടുണ്ട്.

തത്കാലം ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോകില്ലെന്നാണ് വൈദ്യുതി ബോര്‍ഡും വകുപ്പും വ്യക്തമാക്കുന്നത്. അവധി ദിവസങ്ങളിലാണ് വൈദ്യുതി ഉപയോഗം കുറവ് രേഖപ്പെടുത്തുന്നത്.
ജൂണ്‍ 20 വരെ വൈദ്യുതി ഉത്പാദനത്തിനുള്ള ജലമാണ് അണക്കെട്ടുകളില്‍ ഇപ്പോഴുള്ളത്. 1,300 ലധികം ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുക.

Leave A Reply

Your email address will not be published.