Kerala News Today-ഇടുക്കി: മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണം. ഡാമിൻ്റെ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയെന്നും വാദത്തിനിടെ ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു. ഡാം സുരക്ഷ നിയമ പ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നാല് അംഗങ്ങൾ അടങ്ങിയ അതോറിറ്റി ആണ് രൂപീകരിച്ചത് എന്നും കേന്ദ്രം വ്യക്തമാക്കി.
ഈ സമിതിയില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഓരോ അംഗങ്ങളുണ്ടാകും. പുതിയ സമിതിയോടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അപ്രസക്തമാകും. മുല്ലപ്പെരിയാര്‍ കേസ് സുപ്രിംകോടതി പരിഗണിക്കുന്നതിനിടെ കേരളത്തിന് നേരെ തമിഴ്‌നാട് വിമര്‍ശനമുന്നയിച്ചു. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി സുരക്ഷയുടെ ഭാഗമായ നടപടികള്‍ തടസപ്പെടുത്തുകയാണ് കേരളമെന്നാണ് വിമര്‍ശനം. എര്‍ത്ത് ഡാം ശക്തിപ്പെടുത്തുന്നതും അപ്രോച്ച് റോഡിൻ്റെ അറ്റകുറ്റപ്പണികളും വൈകിക്കുകയാണ് കേരളമെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.
Kerala News Today