National News-മഹാരാഷ്ട: മഹാരാഷ്ട്രയില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ട്രിപ്പിള്‍ എന്‍ജിനായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.
അജിത്തിൻ്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയെ ശക്തിപ്പെടുത്തുമെന്നും ഷിന്‍ഡെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറി. എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ഷിന്‍ഡെ–ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നു.
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശരദ് പവാറിൻ്റെ വിശ്വസ്തന്‍ ഛഗന്‍ഭുജ്ബലും സത്യപ്രതിജ്ഞ ചെയ്തു. പ്രഫുല്‍ പട്ടേലും വിമത നീക്കത്തിന്‍റെ ഭാഗമായി.
‘ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് ഒരു “ട്രിപ്പിൾ എഞ്ചിൻ സർക്കാരാണ്”. മുമ്പത്തെ ‘ഇരട്ട എഞ്ചിൻ ഗവൺമെന്റിൽ’ നിന്ന് നവീകരണം.
സംസ്ഥാന അസംബ്ലികളായി. അജിത് പവാറിൻ്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽകുട്ടാകും’ എന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക് എത്തി.
എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യും.
29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിൻ്റെ നിർണായക നീക്കം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
National News