Latest Malayalam News - മലയാളം വാർത്തകൾ

കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങും: എം വി ഗോവിന്ദന്‍

Kerala News Today-തിരുവനന്തപുരം: കൈതോലപ്പായ വിവാദം എരിഞ്ഞടങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ജി ശക്തിധരന്‍ സിപിഎം വിരുദ്ധതയുടെ മുഖമായി പ്രവര്‍ത്തിക്കുന്നയാളാണ്. കെ സുധാകരനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് സത്യവുമായി ഒരു ബന്ധവുമില്ലെന്നും വധശ്രമം ഉൾപ്പെടെയുള്ള കേസുകളില്‍ പ്രതിയായ സുധാകരനെ വെള്ളപൂശാനാണ് ശ്രമമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ‌ സംഘടിപ്പിക്കും. വർ​ഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും.
സിവിൽ കോ‍ഡിൽ കോൺ​ഗ്രസിൻ്റെ നിലപാട് വിചിത്രമെന്നും എം വി​ ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഹൈബി ഈഡൻ്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം ഷെഫീറിൻ്റെ വെളിപ്പെടുത്തൽ ​ഗൗരവമുള്ളതാണ്.

സിപിഎമ്മിനും സർക്കാരിനും എതിരെ വൻതോതിൽ കള്ള പ്രചാരണം നടത്തുന്നു.
കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ച് പറയുക വാർത്തയാക്കുക ചർച്ച ചെയ്യുക ഇതാണ് ഇപ്പോൾ നടക്കുന്നത്.
പുതിയ വിവാദം വരുന്നത് വരെ അതുവരെ ഉള്ള നുണകൾ പൊടിപ്പും തൊങ്ങലും വച്ച് പറയുന്നു.
മാധ്യമ പ്രവർത്തനത്തിൻ്റെ നിലവാര തകർച്ചക്ക് എതിരെ കോടതി പോലും നിലപാടെടുക്കുന്നു. മാധ്യമങ്ങൾ പരിധി വിടുന്നതിനെതിരെ ആണ് കോടതി പരാമർശമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.