Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ യുവതിക്ക് ഭർതൃപിതാവിൻ്റെ മർദനം. ഇന്നലെയാണ് പരശുവയ്ക്കൽ സ്വദേശി സ്റ്റീഫൻ്റെ ഭാര്യ പ്രേമലതയെ ഭർതൃപിതാവ് രാമചന്ദ്രൻ മർദിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പാറശാല പോലീസിന് പരാതി നൽകി.
വീട്ടിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇവര്‍ താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. പ്രേമലതയുടെ വീട്ടിൽ നിന്ന് കൂടുതൽ പണം സ്ത്രീധനമായി രാമചന്ദ്രൻ ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതെന്നുമാണ് പരാതി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മര്‍ദ്ദനം. പാറശ്ശാല പോലീസിൽ പരാതി നൽകി. പ്രേമലതയുടെ മകനാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് പാറശ്ശാല പോലീസിന്‍റെ തീരുമാനം.
Kerala News Today