Latest Malayalam News - മലയാളം വാർത്തകൾ

കേരളത്തിൽ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടു. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗമാണ് 100.3028 ദശലക്ഷം യൂനിറ്റായി ഉയർന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് പ്രതിദിന ഉപയോഗത്തിൽ രേഖപ്പെടുത്തിയ 9.29 കോടി യൂനിറ്റിൻ്റെ റെക്കോഡ് ചൊവ്വാഴ്ചത്തെ 9.56 കോടി യൂനിറ്റ് ഉപഭോഗത്തോടെ മറികടന്നിരുന്നു. ബുധനാഴ്ച വീണ്ടും ഉയർന്ന് 9.85 കോടി യൂനിറ്റിൽ എത്തി. വ്യാഴാഴ്ച 100 ദശലക്ഷം യൂനിറ്റ് പിന്നിട്ട് സർവകാല റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു.

ഇതിൻ്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയര്‍ന്നും റെക്കോര്‍ഡിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന കാലയളവിലെ ജലനിരപ്പിനേക്കാള്‍ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളം.

Leave A Reply

Your email address will not be published.