Latest Malayalam News - മലയാളം വാർത്തകൾ

തുടർഭരണം ഇല്ല; രാജസ്ഥാനിൽ തുടർ ഭരണം ഇല്ലാതെ ​ഗെലോട്ട്

POLITICAL NEWS RALASTHAN:ജയ്പുർ: വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പാതിയാകുമ്പോൾ കോൺഗ്രസിന് വൻതിരിച്ചടി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും തുടർഭരണം നേടാൻ സാധിക്കാത്തതും മധ്യപ്രദേശിൽ ഭരണം പിടിക്കാൻ സാധിക്കാത്തതും കോൺഗ്രസിനേറ്റ തിരിച്ചടിയായാണ് കണക്കാക്കുന്നത്.നേരത്തെ കേരളത്തിൽ സംഭവിച്ചതുപോലെ തുടർഭരണം രാജസ്ഥാനിലുമുണ്ടാകുമെന്ന അശോക് ഗെലോട്ടിന്റെ പ്രതികരണം ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. വോട്ടെണ്ണൽ ഏഴ് റൗണ്ട് എത്തുമ്പോഴേക്കും ബിജെപിക്ക് വ്യക്തമായ ലീഡാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിലേതിന് സമാനമായി ഒരു പാർട്ടി തുടർച്ചയായി ഭരിച്ച ചരിത്രം രാജസ്ഥാനിൽ കുറവാണ്. എന്നാൽ, ഇത്തവണ അത് തിരുത്തുമെന്നും കോൺഗ്രസിന് അധികാരത്തുടർച്ച നേടുമെന്നുമായിരുന്നു ഗെലോട്ടിന്റെ അവകാശവാദം. പക്ഷേ ലീഡ് മാറി മറിയുന്ന കാഴ്ചയാണ്.വർഷങ്ങളായി കേരളത്തിൽ കോൺഗ്രസും സിപിഎമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു. എന്നാൽ, ഇത്തവണ സിപിഎം സർക്കാർ ഭരണത്തുടർച്ച നേടി. അതിനുകാരണം അവർ നടത്തിയ മികച്ച പ്രവർത്തനങ്ങളാണെന്നും അടുത്തിടെ അശോക് ഗെലോട്ട് പറഞ്ഞു.

കൊവിഡ് കാലത്ത് രാജസ്ഥാൻ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തിയത്. ഭിൽവാര മോഡൽ അന്താരാഷ്‌ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ടു എന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. ജനങ്ങൾക്ക് നമ്മുടെ പദ്ധതികളും ഭരണവും ഇഷ്ടപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

Leave A Reply

Your email address will not be published.