Latest Malayalam News - മലയാളം വാർത്തകൾ

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

Entertainment News-ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല(69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല 300 അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു.

കോമഡി, സഹനടൻ വേഷങ്ങളായിരുന്നു ചെയ്തതിൽ ഏറെയും. 1979-ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽ ഹാസൻ്റെ നിർദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്. കാജൽ അ​ഗർവാൾ മുഖ്യവേഷത്തിലെത്തിയ ​’ഗോസ്റ്റി’യിലാണ് അവസാനമായി അഭിനയിച്ചത്. രക്ഷകൻ, കാക്ക കാക്ക, ബോയ്സ്, വില്ലൻ, സേതു, പിതാമ​ഗൻ, അരുൾ, പേരഴ​ഗൻ, ചന്ദ്രമുഖി, അന്യൻ, ​ഗജിനി, അഴകിയ തമിഴ് മകൻ, തമ്പി, യാരെടി നീ മോഹിനി തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റുചിത്രങ്ങൾ.

25-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ​ഗായ ​ഗം​ഗൈ ആണ് ആദ്യസംവിധാന സംരംഭം. പിള്ളൈ നിലാ, ഊർക്കാവലൻ, എൻ പുരുഷൻതാൻ എനക്ക് മട്ടുംതാൻ, കറുപ്പ് വൈള്ളൈ, പാരമ്പര്യം തുടങ്ങിയവയാണ് സംവിധാനം ചെയ്തതിൽ ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോൻ്റെ സുവിശേഷമാണ് പ്രധാന ചിത്രം.

 

 

 

 

 

Entertainment News

Leave A Reply

Your email address will not be published.