Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

 

Kerala News Today-കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ(42) ആണ് മരിച്ചത്.
കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഇല്ല.
സ്ഥലക്ക​ച്ചവടവുമായി ബന്ധപ്പെട്ട് ​​കൊടുവള്ളി കിഴക്കോത്ത് എത്തിയതായിരുന്നു മൂവരും.

ഇടിമിന്നലേറ്റ് വീണ നസീർ പിന്നീട് എഴുന്നേറ്റ് ​കൈവേദനിക്കുവെന്ന് പറഞ്ഞിരുന്നു. ഉടൻ കൊടുവള്ളിയി​ലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.
സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ​കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ മിന്നലേറ്റതിൻ്റെ പൊള്ളലോ അടയാളമോ ഒന്നും ഉണ്ടായിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

 

 

 

 

 

Kerala News Today

 

 

 

 

Leave A Reply

Your email address will not be published.