KERALA NEWS TODAY – നന്മണ്ട: കോഴിക്കോട് നന്മണ്ടയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ സ്‌കൂളിലേക്ക് പോകും വഴി ഗുല്‍മോഹര്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ വീഴുകയായിരുന്നു. നന്മണ്ട ഈസ്റ്റ് യു.പി. സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.