Latest Malayalam News - മലയാളം വാർത്തകൾ

വിദ്യ സമർപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റിൻ്റെ പ്രിന്റ് കണ്ടെടുത്തു

Kerala News Today-കൊച്ചി: എസ്എഫ്‌ഐ മുന്‍ നേതാവ്‌ കെ വിദ്യ സമർപ്പിച്ച മഹാരാജാസ് കോളജിൻ്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിൻ്റെ പ്രിന്റ് കണ്ടെത്തി. പാലാരിവട്ടത്തെ പൂട്ടിയ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് അ​ഗളി പോലീസ് പ്രിന്റ് കണ്ടെടുത്തത്.
വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെക്കുറിച്ച് വിവരം ലഭിച്ചത്.

ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പോലീസ് കണ്ടെത്തി. കഫേ ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഗൂഗിളിൻ്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്. അട്ടപ്പാടി കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കും.
സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പോലീസിനോട് സമ്മതിച്ചിരുന്നു.
വ്യാജരേഖയുടെ അസ്സൽ പകർപ്പ് നശിപ്പിച്ചെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞത്. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്‍ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, പാലാരിവട്ടത്തെ ഈ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു.
ഇപ്പോള്‍ കഫേയുടെ ഉടമയെ കണ്ടെത്തിയാണ് പോലീസ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തയത്.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.