Kerala News Today-തിരുവനന്തപുരം: പ്രിയ വര്‍ഗീസ് നിയമനകേസില്‍ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയില്‍.
ഹൈക്കോടതി വിധി യുജിസി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രിയയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് ശരിവച്ചായിരുന്നു ഹൈക്കോടതി വിധി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അധ്യാപക പരിചയം പ്രിയയ്ക്കില്ല.
ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രിം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ യുജിസി ചൂണ്ടിക്കാട്ടി.
ഇതോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും ആയി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യുജിസിയുടെ നിലപാട്.
Kerala News Today