Latest Malayalam News - മലയാളം വാർത്തകൾ

ഗാന്ധിപുരം ആർടിഒയ്ക്ക് കത്ത് നൽകാൻ ബസുടമ;തിരിച്ചുകിട്ടുമോ റോബിൻ ബസ്?

KERALA NEWS TODAY TAMILNADU:ഗാന്ധിപുരം: തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് പിടികൂടിയ ‘റോബിൻ’ ബസ് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഉടമ ഇന്ന് ആർടി ഓഫീസിൽ കത്ത് നൽകും. ഇന്നലെ ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ആർടിഒ അറിയിച്ചത്. രണ്ടാംദിനം സർവീസ് നടത്തിയ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിടികൂടി കസ്റ്റഡിയിലെടുത്തത്.ബസിലുണ്ടായിരുന്ന യാത്രക്കാരെ ഇന്നലെ രാത്രിയോടെയാണ് നാട്ടിലേക്ക് എത്തിച്ചത്. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും പിന്നീട് റോബിൻ ബസുടമ ഏർപ്പെടുത്തിയ വാഹനത്തിലുമായാണ് ഇവരെ പത്തനംതിട്ടയിലേക്കെത്തിച്ചത്. ബസ് പിടിച്ചെടുത്തത് കേരള സർക്കാർ ഒത്താശയോടെ നടത്തുന്ന നാടകമാണെന്നാണ് റോബിൻ ബസുടമ ഗിരീഷ് പറയുന്നത്. നിലവിൽ ആർടിഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകംവിട്ടു തരാം, എന്നാൽ കേരളത്തിൽ നിന്നും അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ഗിരീഷ് ആരോപിക്കുന്നു.

Leave A Reply

Your email address will not be published.