KERALA NEWS TODAY Pathanamthitta:പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച അന്യ സംസ്ഥാന ബസിന് നേരെ കല്ലേറ്.
റാന്നി ഇടമുറി പൊന്നമ്പാറയിൽ ഞായറാഴ്ച രാത്രിയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ആന്ധ്ര പ്രദേശിനിന്നെത്തിയ ബസിനുനേരെ കല്ലേറ് ഉണ്ടായത്. മുന്നിലുള്ള ഗ്ലാസിന് തകരാർ ഉണ്ടായിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ബൈക്കില്‍ എതിരെ വന്ന രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികളായ അയ്യപ്പന്മാരും സമീപവാസികളും പറയുന്നത്. ആർക്കും പരുക്കില്ല.എരുമേലിയിൽനിന്ന് ഇലവുങ്കൽ പാതയിലൂടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ തീർഥാടകരുമായി മുക്കട – ഇടമൺ – അത്തിക്കയം പാതയിലൂടെ എത്തിയതാണ് ബസ്. വാഴക്കാലാമുക്ക് പിന്നിട്ട് സഞ്ചാരമുക്കിലേക്ക് പോകുന്നതിനിടെ എതിരെയെത്തിയ ബൈക്ക് യാത്രക്കാരാണ് ബസിനുനേരെ കല്ലെറിയുകയും ചില്ലുകൾ പൊട്ടുകയുമായിരുന്നു. ബസ് പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. പെരുനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
