Kerala News Today-കൊച്ചി: വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ വിദ്യ മുന്‍കൂര്‍ ജാമ്യം തേടി. വെള്ളിയാഴ്ചയാണ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
താൻ നിരപരാധിയാണെന്നും വ്യാജ രേഖ ചമച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അഗളി പോലീസ് കെ വിദ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വിദ്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
താൻ നിരപരാധിയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കേസിൽ വിദ്യ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താൽ പോലീസിന് സാധിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിയിട്ടതിനാല്‍ അയല്‍വാസികളില്‍നിന്ന് താക്കോല്‍ വാങ്ങിയശേഷമായിരുന്നു പോലീസ് പരിശോധന.
Kerala News Today