Latest Malayalam News - മലയാളം വാർത്തകൾ

മാറുമറയ്ക്കല്‍ സമര പോരാളി ദേവകി നമ്പീശൻ അന്തരിച്ചു

Kerala News Today-തൃശ്ശൂർ: അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്.എൻ നമ്പീശൻ്റെ ഭാര്യയും പ്രസിദ്ധമായ മാറു മറക്കൽ സമര പോരാളിയുമായ ദേവകി നമ്പീശൻ(89) അന്തരിച്ചു.
തൃശ്ശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.
സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം.
മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരപ്പോരാളിയാണ് ദേവകി. 1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.