ENTERTAINMENT NEWS : പ്രശസ്ത ബോളിവുഡ് സിനിമ-ടെലിവിഷന്‍ നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര്‍ (79) അന്തരിച്ചു.
ഒരു വര്‍ഷത്തോളമായി അസുഖ ബാധിതയായിരുന്നു. പൂണെയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
നടിയുടെ കുടുംബമാണ് വിയോഗത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടന്നു.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ച ഉത്തരയ്ക്ക് മൃണാല്‍ സെന്നിന്റെ ‘ഏക് ദിന്‍ അഛാനക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ശക്തമായ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങള്‍ കരിയറില്‍ അവതരിപ്പിക്കാന്‍ ഉത്തര ബാവ്കറിന് സാധിച്ചിട്ടുണ്ട്.
ഉഡാന്‍, എക്‌സ് സോണ്‍, ജബ് ലൗ ഹുവാ തുടങ്ങിയ ശ്രദ്ധേയ ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിരുന്നു ഉത്തര. നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് എത്തുകയാണ് സിനിമാലോകം.