Kerala News Today-തിരുവനന്തപുരം: പെരുന്നാളും വിഷുവും അടുത്തിരിക്കെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൻ്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് വാക്‌സിൻ്റെ ലഭ്യത കുറവുണ്ടെന്നും ആരും തന്നെ വാക്‌സിന്‍ എടുക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം നിലവില്‍ 16,308 ആണ്.
തൊട്ടുമുന്നിലുള്ള മാസം മാർച്ച് 1ന് ഇത് വെറും 475 ആയിരുന്നു. പെട്ടെന്നാണ് രോഗം കുതിച്ച് കയറിയത്. ഏപ്രിലിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത് കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കേരളം 16,000 കടന്നെങ്കിൽ മഹാരാഷ്ട്രയിൽ എണ്ണായിരത്തിലധികം. ആൾക്കൂട്ടവും തിരക്കും കൂടുന്ന ഉത്സവ സീസണുകളിൽ കോവിഡ് കേസുകൾ കൂടാറുണ്ടെന്നതാണ് കേരളത്തിലെ യാഥാർതാഥ്യം. പെരുന്നാളും വിഷുവും ഒന്നിച്ചെത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം.
Kerala News Today