National News-രാജസ്ഥാൻ: വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിയിലെ ബാലോല്‍ നഗര്‍ ഗ്രാമത്തിലാണ് മിഗ് 21 തകര്‍ന്ന് വീണത്. മരണപ്പെട്ടവർ രണ്ടുപേരും സ്ത്രീകളാണ്. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇനിയും വ്യക്തമല്ല. പതിവ് നിരീക്ഷണ പറക്കലിനിറങ്ങിയ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഒരാള്‍ക്ക് പരുക്കേറ്റു. പൈലറ്റ് സുരക്ഷിതനാണ്. സൂറത്ത്ഗഡില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
National News