KERALA NEWS TODAY – കോഴിക്കോട്: സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച മാരകലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ.
കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. 372 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും
പിടിച്ചെടുത്തത്. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂർ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്.
വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്.
ഇതോടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്.